സഖ്യവുമായി കമല്‍ഹാസന്‍…”തഗ് ലൈഫ്” പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക്‌

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ തിങ്കളാഴ്ച പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംവദിച്ച മക്കൾ നീതി മയ്യം നേതാവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സൂചിപ്പിച്ചു. "രണ്ട് ദിവസത്തിനുള്ളിൽ ഒരു സന്തോഷവാർത്തയുമായി ഞാൻ നിങ്ങളെ കാണും. പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള...

തമിഴ്‌നാട്ടില്‍ തലയോട്ടിയുമായി കര്‍ഷക പ്രതിഷേധം, മോദി മത്സരിക്കുന്ന മണ്ഡലത്തിൽ നഗ്നസമരം നടത്തുമെന്ന് മുന്നറിയിപ്പ്

കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, മിനിമം താങ്ങുവില ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാവ് പി അയ്യക്കണ്ണുവിൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച റോഡ് രോഖോ പ്രതിഷേധം നടത്തി. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിക്കെതിരെയും അവർ മുദ്രാവാക്യം മുഴക്കി. ഡൽഹിയിലേക്ക് കർഷകർ നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യ...

കേരളത്തിനു ഒരു ദിനം മുമ്പേ കര്‍ണാടകയും ഡെല്‍ഹിയില്‍ സമരത്തിന്…കേന്ദ്ര അവഗണന തന്നെ വിഷയം

കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഈ മാസം എട്ടാം തീയതി ഡെല്‍ഹിയില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ അപൂര്‍വ്വമായൊരു സമരം നടത്താന്‍ ഒരുങ്ങുമ്പോള്‍ അതേ മുദ്രാവാക്യവുമായി കര്‍ണാടക ഒരു ദിവസം മുമ്പേ ഡെല്‍ഹിയില്‍ സമരവുമായി എത്തുന്നു.ഈ മാസം ഏഴിന് മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ ഭരണകക്ഷി എംഎൽഎമ...

തമിഴകത്ത് പുതിയ രാഷ്ട്രീയ താരോദയം….ഇളയ ദളപതി പാര്‍ടി പ്രഖ്യാപിച്ചു

തമിഴകത്ത് ഒരു രാഷ്ട്രീയ താരോദയം കൂടി. യുവജനതയുടെ ഹരമായ ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്. പാര്‍ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് വിജയ് തന്റെ മറ്റൊരു ജീവിതത്തിന് സമാരംഭം കുറിച്ചിരിക്കുന്നു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്. നേരത്തെ തന്നെ പ്രവർത്തിച്ചു വരുന്ന സെമി-ഫാൻസ്‌ സംഘടനയായ "വിജയ് മക്കൾ ഇയക്കം" ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽ...

മകള്‍ പറഞ്ഞത് അങ്ങിനെയല്ല…രജനീകാന്ത് തിരുത്തുന്നു

തന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് പറഞ്ഞത് സംഘി എന്നത് മോശം വാക്ക് ആണെന്നല്ല എന്ന് വിശദീകരിച്ച് സൂപ്പര്‍ താരം രജനീകാന്ത് രംഗത്ത്. സംഘി എന്നത് മോശം വാക്കാണെന്ന് അവള്‍ പറഞ്ഞിട്ടില്ല- രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് ഇതു സംബന്ധിച്ച ചോദ്യത്തിന് വിശദീകരിച്ചു. തന്റെ അച്ഛന്‍ സംഘിയല്ലെന്ന് ഐശ്വര്യ രജനീകാന്ത് കഴിഞ്ഞ ദിവസം ലാല്‍സലാം എന്ന സിനിമയുടെ ഓഡിയോ ...

ഗാന്ധിയല്ല, നേതാജിയാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് പുതിയ ആഖ്യാനവുമായി തമിഴ്‌നാട്ടിലെ “സംഘി” ഗവര്‍ണര്‍

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതില്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണ് നിര്‍ണായകമായതെന്നും ഗാന്ധിജിയെ പരോക്ഷമായി ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. നമ്മുടെ സ്വാതന്ത്ര്യത്തിന് നേതാജിയോട് ഇന്ത്യ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതില്‍...

മോദിക്കു തുല്യപ്പെടുത്താന്‍ ആരുമില്ല…കാര്‍ത്തി ചിദംബരത്തിന്റെ അഭിമുഖം വിവാദത്തിലേക്ക്… രാഹുല്‍ വിരുദ്ധ സൂചനയുടെ പേരില്‍ നോട്ടീസ്‌

രാഹുൽ ഗാന്ധി ഉൾപ്പെടെ ഒരു കോൺഗ്രസ് നേതാവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെന്ന വിവാദ പരാമർശത്തിന്റെ പേരിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാർത്തിയുടെ അടുത്തിടെ തമിഴ് വാർത്താ ചാനലായ തന്തി ടിവിക്ക് നൽകിയ അഭ...

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നു, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് അങ്ങനെ ഒരു നിരോധനവും നിലവിലില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് പോകുന്നതില്‍ ഒരു തടസ്സവുമില്ലെന്നും മൈസൂരിലെ ഒരു ചടങ്ങില്‍ സംസാരിക...

തൃഷയെ അപമാനിച്ചതിനു പുറമേ കേസും കൊടുത്ത നടന് മദ്രാസ് ഹൈക്കോടതി നല്‍കിയത് വലിയ ശിക്ഷ

നടി തൃഷയെ ലൈംഗികമായ സൂചനയോടെ കമന്റടിച്ച് അപമാനിച്ചതിനു പുറമേ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്ത നടന്‍ മന്‍സൂര്‍ അലിഖാന് വന്‍ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. പണം അഡയാർ കാൻസർ സെന്ററിന് നൽകാനും ഉത്തരവിട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു നടന്റെ പരാതി. എന്നാൽ പ്ര...

കനത്ത മഴ: 800 ട്രെയിൻ യാത്രക്കാർ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി

കനത്ത മഴയെ തുടർന്ന് ഞായറാഴ്ച രാത്രി ചെന്നൈയിലേക്കുള്ള തിരുച്ചെന്തൂർ എക്‌സ്പ്രസിലെ 800 യാത്രക്കാർ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി. സ്റ്റേഷനിൽ കുടുങ്ങിയ 500 യാത്രക്കാരിൽ 100 ​​പേരെ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ചൊവ്വാഴ്ച രക്ഷപ്പെടുത്തി. ശേഷിക്കുന്ന 400 യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രത്യേക ട്രെയിനിൽ എല്ലാ യാ...