അമര്‍നാഥ്‌ അപകടം: മരണം 16 ആയി..കാല്‍നടയാത്ര നിര്‍ത്തിവെച്ചു…ബി.എസ്‌.എഫ്‌ ഇറങ്ങി…കുടുങ്ങിയ 15,000 തീർഥാടകരെ ലോവർ ബേസ് ക്യാമ്പിലേക്ക് മാറ്റി

ജമ്മുകാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മരണമടഞ്ഞവരുടെ എണ്ണം 16 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും.48 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാൽനട യാത്ര താൽക്കാലികമായി നിർത്തിവച്ചു. മേഘസ്ഫോടന ബാധിത പ്രദേശങ്ങളിലുള്ള തീർഥാടകർക്ക് സൈന്യം കുടിവെള്ള സൗകര്യം ഒരുക്കിയിട്ടു...