നയതന്ത്രബാഗ്‌ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ്‌ കുറ്റപത്രം നല്‍കി…ശിവശങ്കര്‍ 29-ാം പ്രതി

നയതന്ത്രബാഗ്‌ വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ്‌ കുറ്റപത്രം സമര്‍പിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം.ശിവശങ്കറിന്‌ കള്ളക്കടത്തിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. കേസില്‍ 29-ാം പ്രതിയാണ്‌ ശിവശങ്കര്‍. ശിവശങ്കര്‍ നേരത്തെ തന്റെ പങ്ക്‌ നിഷേധിച്ചിരുന്നു. 2019 ജൂണില...

ദക്ഷിണ മുംബൈയിലെ 60 നില കെട്ടിടത്തിൽ വൻ തീപിടിത്തം

ദക്ഷിണ മുംബൈയിലെ പരേൽ എന്ന സ്ഥലത്ത് 60 നില കെട്ടിടത്തിൽ വൻ തീപിടിത്തം. അവിഘ്ന പാർക്ക്  കെട്ടിടത്തിൽ രാവിലെ 11:51 നാണ് തീപിടുത്തമുണ്ടായത്. 15 അഗ്നിശമന സേന വാഹനങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്ന ജോലി നടക്കുകയാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്...

ആര്യന്‌ അനന്യ ലഹരിമരുന്ന്‌ നല്‍കിയെന്ന്‌ എന്‍.സി.ബി….നടി അനന്യയെ ഇന്നും ചോദ്യം ചെയ്യുന്നു

ആര്യന്‍ ഖാന്‌ നടി അനന്യ പാണ്ഡെ ലഹരിമരുന്ന്‌ ഏര്‍പ്പെടുത്തിയിരുന്നതായി നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ ആരോപിക്കുന്നു. ആര്യന്റെ മൊബൈലില്‍ നിന്നും കണ്ടെടുത്ത ചാറ്റില്‍ അനന്യയോട്‌ ലഹരിമരുന്ന്‌ ആവശ്യപ്പെടുന്നുണ്ടെന്ന്‌ എന്‍.സി.ബി. പറയുന്നു. ചാറ്റില്‍ ആര്യന്‍ അനന്യയോട്‌ ജുഗാദ്‌ ഉണ്ടാകുമോ എന്നു സന്ദേശം അയക്കുന്നുണ്ട്‌. ജുഗാദ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേ...

യോഗേന്ദ്ര യാദവിനെ സംയുക്ത കിസാൻ മോർച്ച ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു

സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകനും സെഫോളോജിസ്റ്റുമായ യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ലഖിംപൂരിലെ അക്രമത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെ വീട്ടിലെത്തി യോഗേന്ദ്ര യാദവ് കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ച സംഭവം വലിയ വിവാദം ഉയർത്തിയിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌...

പ്രധാനമന്ത്രി ഇന്ന്‌ രാവിലെ രാഷ്ട്രത്തോട്‌ സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ രാവിലെ പത്ത്‌ മണിക്ക്‌ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നലെ രാജ്യം കൊവിഡ്‌ വാക്‌സിനേഷനില്‍ 100 കോടി ഡോസ്‌ പിന്നിട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ മോദിയുടെ ഇന്നത്തെ അഭിസംബോധന.

ഭാരവാഹി പട്ടിക സാമുദായിക സമവാക്യം കൂടി പരിഗണിച്ച, ആരും തെരുവിലിറങ്ങേണ്ടി വരില്ല-കെ.സുധാകരന്‍

പാര്‍ടിയാണ്‌ വലുതെങ്കില്‍ ആരും കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്‌ക്കെതിരെ തെരുവിലിറങ്ങേണ്ടി വരില്ലെന്നും സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പട്ടികയാണ്‌ പ്രസിദ്ധീകരിച്ചെതെന്നും കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്‍ പ്രതികരിച്ചു. ഗ്രൂപ്പ് പരിഗണിച്ചാണ് തീരുമാനമെന്നും എന്നാല്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം...

സി.പി.എം. കേന്ദ്രകമ്മിറ്റി ഇന്ന് മുതൽ, രാഷ്ട്രീയ പ്രാധാന്യം വളരെയേറെ

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതാക്കൾ മൂന്നുദിവസത്തെ യോഗത്തിൽ പങ്കെടുക്കും. കോവിഡ് സാഹചര്യത്തെത്തുടർന്ന് ഒന്നരവർഷത്തിനുശേഷമാണ് നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന സി.സി. യോഗം. സാമൂഹികാകലം പാലിച്ച് അംഗങ്ങളെ ഇരുത്താൻ സൗകര്യത്തിനായി പാർട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനു പകരം സി.പി.എം. ദേശീയ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് ഇത്തവണ യോഗം. അടുത...

പിതാവ് പേരക്കുട്ടിയെ തട്ടിയെടുത്തു കടത്തിക്കൊണ്ടുപോയ സംഭവം : വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവതിയില്‍നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. മാതാപിതാക്കള്‍ കുഞ്ഞിനെ കടത്തിയെന്ന മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതിയിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി. തിരു...

കെപിസിസി യുടെ പുതിയ ജന.സെക്രട്ടറിമാര്‍,എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍

കെ.പി.സി.സി.യുടെ പുതിയ ജനറല്‍സെക്രട്ടറിമാര്‍: എ.എ.ഷുക്കൂര്‍, ഡോ. പ്രതാപ വര്‍മ തമ്പാന്‍, എസ്‌. അശോകന്‍, മരിയാപുരം ശ്രീകുമാര്‍, കെ.കെ.അബ്രഹാം, സോണി സെബാസ്‌റ്റിയന്‍, കെ.ജയന്ത്‌, പി.എം. നിയാസ്‌, ആര്യാടന്‍ ഷൗക്കത്ത്‌, സി.ചന്ദ്രന്‍, ടി.യു. രാധാകൃഷ്‌ണന്‍, അബ്ദുള്‍ മുത്തലിബ്‌, ദീപ്‌തി മേരി വര്‍ഗീസ്‌, ജോസി സെബാസ്‌റ്റിയന്‍, പി.എ. സലിം, പഴകുളം മധു, എം....

വി.ടി.ബൽറാം, എൻ. ശക്തൻ , വി പി സജീന്ദ്രൻ വൈസ് പ്രസിഡന്റ്മാർ…കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. എൻ.ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ . വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു. പത്മജ വേണുഗോപാലിനെ നിർവാഹക സമിതി അംഗമാക്കി. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല...