ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായിബിജെപി വനിതാ എംപിയും, പാർട്ടി ദേശീയ സെക്രട്ടറിയും

ബിജെപിയിലെ വനിതാ കേന്ദ്രമന്ത്രിമാര്‍ പോലും ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഓടി രക്ഷപ്പെടുമ്പോള്‍ ധൈര്യപൂര്‍വ്വം പ്രതികരണവുമായി വന്നിരിക്കുന്നത് മഹാരാഷ്ട്രയിലെ ബിജെപി അതികായനായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മക്കള്‍-ബിജെപി എം.പിയായ പ്രീതം മുണ്ടെയും പാര്‍ടിയുടെ ദേശീയ സെക്രട്ടറിയായ പങ്കജ മുണ്ടെയും. ഇരുവരുടെയും സുവ്യക്തമായ പിന്തുണയും പ്രതികരണവും പാര്‍ടിയില്‍ വലിയ ചര്‍ച്ചയായി. സമരത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ പാർട്ടിയിൽ ഒരു വിഭാഗം തൃപ്തരല്ലെന്നാണ് സൂചന. പങ്കജ മുണ്ടെ പരസ്യമായി സ്വന്തം പാര്‍ടി നയത്തോട് അതൃപ്തി പ്രകടിപ്പിച്ചു. … Continue reading ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായിബിജെപി വനിതാ എംപിയും, പാർട്ടി ദേശീയ സെക്രട്ടറിയും