അമിത് ഷായുടെ കേരളവിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ ബ്രിട്ടാസിന് രാജ്യസഭാ ചെയര്‍മാന്റെ നോട്ടീസ്‌

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസ് നൽകിയത്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമാണെന്ന ബിജെപിയുടെ പരാതിയിലാണ് രാജ്യസഭ ചെയര്‍മാന്‍ നോട്ടീസയച്ചത്. ബ്രിട്ടാസ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനമാണ് പരാതിയുടെ ഹേതു. കേരളത്തെക്കുറിച്ച് ഷാ നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഫെബ്രുവരി 20ന് ബ്രിട്ടാസിന്റെ ‘പ്രചരണത്തിന്റെ അപകടങ്ങൾ’ എന്ന … Continue reading അമിത് ഷായുടെ കേരളവിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ ബ്രിട്ടാസിന് രാജ്യസഭാ ചെയര്‍മാന്റെ നോട്ടീസ്‌