യു.പിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മാഫിയ തലവനും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു

രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍, ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍ മുന്‍ എംപിയും രാഷ്ട്രീയക്കാരനും ഇപ്പോള്‍ മാഫിയ തലവനുമായ അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രയാഗ് രാജില്‍ വെച്ചായിരുന്നു കൊലപാതകങ്ങള്‍. പൊലീസ് വാനില്‍ നിന്നും ഇറങ്ങി ആശുപത്രിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു നില്‍ക്കവേ, മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തലയ്ക്കാണ് ഇരുവര്‍ക്കും വെടിയേറ്റത്. പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നു പറയുന്നു. പൊലീസ് സുരക്ഷാവലയം തകര്‍ത്താണ് മൂന്ന് അക്രമികള്‍ … Continue reading യു.പിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മാഫിയ തലവനും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു