സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണം–അരവിന്ദ് കെജ്‌രിവാള്‍

സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണമെന്നും ഗുസ്തി താരങ്ങൾ നേരിട്ട അപമാനത്തിനെതിരെയാണ് അവരുടെ പ്രതിഷേധമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവിച്ചു. ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെജ്‌രിവാള്‍ ജന്തർമന്തറിൽ എത്തി പ്രതികരിക്കുകയായിരുന്നു. . രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ഒരാഴ്‍ചയായി ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുകയാണ്. കുറ്റാരോപിതനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റേതടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി … Continue reading സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണം–അരവിന്ദ് കെജ്‌രിവാള്‍