ബ്രിട്ടീഷുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത്…ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ദേശവിരുദ്ധരാണോ- ആഞ്ഞടിച്ച് ഖര്‍ഗെ

രാഹുല്‍ഗാന്ധിയുടെ പ്രസംഗം ദേശവിരുദ്ധ ‘ടൂള്‍കിറ്റ്’ ആണെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്റെ രൂക്ഷ പ്രതികരണം. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലാത്ത, ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ബി.ജെ.പി.യുടെ മുന്‍ഗാമികളാണ് യഥാര്‍ഥ ദേശവിരുദ്ധരെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആഞ്ഞടിച്ചു. ‘ ബ്രിട്ടീഷുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത്. രാഹുല്‍ഗാന്ധിക്ക് എപ്പോഴെങ്കിലും ദേശവിരുദ്ധനാകാന്‍ കഴിയുമോ. ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ദേശവിരുദ്ധരാണോ’-ഖര്‍ഗെ ചോദിച്ചു. Spread the love         Related Articles:ഇസ്രായേല്‍ ഇറാനിലേക്ക് മിസൈല്‍ തൊടുത്തതായി വാര്‍ത്ത…പിന്നാലെ ഇലോണ്‍…​ സ​ഭ​യു​ടെ പേ​രു പ​റ​ഞ്ഞ് … Continue reading ബ്രിട്ടീഷുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത്…ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ദേശവിരുദ്ധരാണോ- ആഞ്ഞടിച്ച് ഖര്‍ഗെ