സച്ചിന്‍ദേവിന്റെ സമൂഹമാധ്യമകുറിപ്പ്: കെ.കെ.രമ സൈബര്‍സെല്ലില്‍ പരാതി നല്‍കി

കെ. എം.സച്ചിൻദേവ് എംഎൽഎ തന്നെ ഉദ്ദേശിച്ച് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ സൈബര്‍ സെല്ലിനും സ്പീക്കർക്കും കെ.കെ.രമ പരാതി നൽകി. നിയമസഭയിലെ സംഘർഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ പോസ്റ്റ്. സച്ചിൻദേവ് സമൂഹ മാധ്യമം വഴി അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടതായി പരാതിയിൽ പറയുന്നു. വിവിധ സമയങ്ങളിലുള്ള ഫോട്ടോകൾ ചേർത്ത് തെറ്റായ വിവരങ്ങൾ കാണിച്ച് പ്രചാരണം നടത്തി. പോസ്റ്റ് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ‘ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം … Continue reading സച്ചിന്‍ദേവിന്റെ സമൂഹമാധ്യമകുറിപ്പ്: കെ.കെ.രമ സൈബര്‍സെല്ലില്‍ പരാതി നല്‍കി