മാര്‍ പാംപ്ലാനിയുടെ മൃദു സംഘപരിവാര്‍ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം

റബർ വില കൂട്ടിയാൽ ബിജെപിയെ വിജയിപ്പിക്കാമെന്നും കേരളത്തിൽ അവർക്കു ലോക്‌സഭാംഗം ഇല്ലെന്ന ഖേദം ഇല്ലാതാക്കാമെന്നും ഉള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേവലം വൈകാരികമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്റ്റാൻ സ്വാമിയെന്ന വന്ദ്യവൈദികനെ ജയിലിലടച്ചുകൊന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും സതീശൻ വിമർശിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മാര്‍ പാംപ്ലാനിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് സതീശനും പ്രതികരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ പല സംസ്ഥാനത്തും ക്രൈസ്തവരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ത്തുകൊണ്ടിരിക്കുകയും … Continue reading മാര്‍ പാംപ്ലാനിയുടെ മൃദു സംഘപരിവാര്‍ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം