എ.എസ്.ഐ മന്ത്രിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തതെന്തിന്? ചോദ്യം ചെയ്യല്‍ തുടരുന്നു

ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ നെഞ്ചിലേക്ക് പൊലീസ് എ.എസ്.ഐ. ഗോപാൽ ദാസ് വെടിയുതിര്‍ത്തത് എന്തിനാണ്-രാജ്യം ഇതിനുള്ള കാരണത്തിനായി കാത്തിരിക്കുമ്പോള്‍ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങിയിരിക്കയാണ്. ഉദ്യോഗസ്ഥന്‍ ആദ്യഘട്ടത്തില്‍ ശരിയായി പ്രതികരിക്കുന്നില്ലെന്ന വിവരം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യത്തിന് കാരണമില്ലെന്നും മാനസികമായ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.ജാർസുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിലെ ഗാന്ധി ചൗക്കിന് സമീപം ഞായറാഴ്ചയാണ് സംഭവം.ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ദാസിന് നേരെ പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. … Continue reading എ.എസ്.ഐ മന്ത്രിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തതെന്തിന്? ചോദ്യം ചെയ്യല്‍ തുടരുന്നു