ഇന്ത്യയ്‌ക്ക്‌ ഒരു രണ്ടാം രാഷ്ട്രപിതാവ്‌ കൂടിയുണ്ടെന്ന്‌ സംഘികള്‍…

ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ അന്നത്തെ ബി.ജെ.പി.യുടെ പരമോന്നത നേതാവ്‌ ലാല്‍ കിഷന്‍ അദ്വാനി മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ മഹാനായ പുത്രന്‍ മാത്രമാണെന്നും പരാമര്‍ശിച്ചത്‌ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മഹാത്മാ ഗാന്ധിയെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും പരാജയമാകുമെന്ന തിരിച്ചറിവില്‍ നിലവിലുളള ബി.ജെ.പി. ഉന്നതര്‍ ഗാന്ധിയെ ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്ന കാലമാണിത്‌. ഇപ്പോള്‍ അവര്‍ക്ക്‌ ഗാന്ധിയെ വകവെച്ചു കൊടുത്തു കൊണ്ടുതന്നെ ചെറിയ ഭേദഗതി വരുത്താനാണ്‌ താല്‍പര്യം. നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരകന്‍മാരുടെ പുതിയ ആഗ്രഹമാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ … Continue reading ഇന്ത്യയ്‌ക്ക്‌ ഒരു രണ്ടാം രാഷ്ട്രപിതാവ്‌ കൂടിയുണ്ടെന്ന്‌ സംഘികള്‍…