കാവി നിറത്തിലുളള വസ്‌ത്രം ധരിച്ച ദീപിക പദുക്കോണിന്റെ ഗ്ലാമര്‍ അനുവദിക്കില്ലെന്ന്‌ മധ്യപ്രദേശ്‌ മന്ത്രി

മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര സങ്കുചിതമായ താല്‍പര്യങ്ങള്‍ വെച്ച്‌ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തി എന്ന നിലയില്‍ ‘പ്രസിദ്ധ’ നാണ്‌. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായായ ‘പഠാൻ’ആണ് ഇത്തവണ നരോത്തം മിശ്രയുടെ കൈയിൽ പെട്ടിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ആദ്യഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ‘ ബെഷറം രംഗ്’ എന്നാരംഭിക്കുന്ന ഗാനത്തിൽ അതീവ ഗ്ലാമറസായാണ് ദീപികയെത്തുന്നത്. കാവി നിറത്തിലുള്ള വസ്ത്രം ആണ് ദീപികയുടേത് എന്നത് വലിയ അപരാധം ആയിട്ടാണ് ആഭ്യന്തര മന്ത്രി ഉന്നയിച്ചിരിക്കുന്നത്.ഈ … Continue reading കാവി നിറത്തിലുളള വസ്‌ത്രം ധരിച്ച ദീപിക പദുക്കോണിന്റെ ഗ്ലാമര്‍ അനുവദിക്കില്ലെന്ന്‌ മധ്യപ്രദേശ്‌ മന്ത്രി