“എം.എം.മണിയുള്ള പാര്‍ടിയില്‍ ഇനി ഞാനില്ല”…എസ്‌. രാജേന്ദ്രന്‍ പാര്‍ടിക്കു പുറത്തേക്കെന്ന്‌ സൂചന

സി.പി.എം. സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്ന ദേവീകുളം മുന്‍ എം.എല്‍.എ. എസ്‌. രാജേന്ദ്രന്‍ പാര്‍ടിക്കു പുറത്തേക്കെന്ന്‌ സൂചന. ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ ഏതാനും മാസം മാത്രം ശേഷിക്കെയാണ്‌ രാജേന്ദ്രന്‍ എം.എം.മണിക്കെതിരെയും മൂന്നാറിലെ ഏരിയാ സെക്രട്ടറി കെ.വി.ശശിക്കെതിരെയും വന്‍ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. മണിയുള്ള പാര്‍ടിയില്‍ ഇനി താനില്ലെന്നും പാര്‍ടി അംഗത്വം പുതുക്കുന്നില്ലെന്നും രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചുകഴിഞ്ഞു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുളളവരെ കളളക്കേസില്‍ കുടുക്കാനും എം.എം.മണി അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു.“സിപിഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണ് എം.എം. … Continue reading “എം.എം.മണിയുള്ള പാര്‍ടിയില്‍ ഇനി ഞാനില്ല”…എസ്‌. രാജേന്ദ്രന്‍ പാര്‍ടിക്കു പുറത്തേക്കെന്ന്‌ സൂചന