സൽമാൻ റുഷ്ദിക്ക് യുഎസിൽ പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റു

പ്രശസ്ത ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് യുഎസിൽ ഒരു പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റു. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്ദിക്കു കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികളാണ് റിപ്പോർട്ടു ചെയ്തത്. റുഷ്ദി ഇപ്പോൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്. ഷതൗക്വാ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ പ്രഭാഷണത്തിനായി അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്റ്റേജിൽ കയറി റുഷ്ദിയെ കഴുത്തിൽ കുത്തുകയായിരുന്നെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു. സ്റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിലേക്കു ഹെലികോപ്റ്ററിൽ എത്തിച്ചു. അക്രമിയെ … Continue reading സൽമാൻ റുഷ്ദിക്ക് യുഎസിൽ പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റു