ഇന്നെങ്കിലും 20 കോടി കിട്ടിയില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സി. കട്ടപ്പുറത്താകും

പത്ത്‌ ജില്ലകളില്‍ കെ.എസ്‌.ആര്‍.ടി.സി. ഡീസല്‍ ക്ഷാമം കാരണം ഷെഡ്യൂളുകള്‍ നിര്‍ത്തിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ധനവകുപ്പിനോട്‌ അഭ്യര്‍ഥിച്ചിട്ടുള്ള 20 കോടി സഹായം ഇന്നെങ്കിലും കിട്ടിയില്ലെങ്കില്‍ ബാക്കി ജില്ലകളില്‍ ഉള്‍പ്പെടെ ബസ്സുകള്‍ നിശ്ചലമാകുന്ന അവസ്ഥായാകും ഉണ്ടാകുക. 20 കോടി ഇന്ന്‌ അനുവദിച്ചാലും നടപടി ക്രമം പൂര്‍ത്തിയാക്കി ഫലത്തില്‍ തിങ്കളാഴ്‌ച മാത്രമേ പണം കിട്ടൂ.കൊല്ലം, തൃശ്ശൂര്‍, കാസര്‍ഗോഡ്‌, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍,വയനാട്‌ എന്നിവിടങ്ങളില്‍ ധാരാളം ഷെഡ്യൂളുകള്‍ മുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ശമ്പളം നല്‍കാനും മറ്റുമായി സര്‍ക്കാര്‍ നല്‍കുന്ന 50 കോടിയില്‍ 20 കോടി കിട്ടാനുണ്ട്‌. … Continue reading ഇന്നെങ്കിലും 20 കോടി കിട്ടിയില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സി. കട്ടപ്പുറത്താകും