ഷാജ് കിരണും ഇബ്രാഹിമും ചോദ്യം ചെയ്യലിന് ഹാജരായി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആരോപണ വിധേനായ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ചോദ്യംചെയ്യലിന് ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഇരുവരും ഹാജരായത്. വിശദമായ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നും സംഭവത്തിൽ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും കഴിഞ്ഞദിവസം താൻ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിനോട് വിശദീകരിക്കുമെന്നും ചോദ്യംചെയ്യലിന് മുമ്പ് ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു. ഈ ദിവസങ്ങളിലുണ്ടായ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറയും. സംഭവത്തിൽ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ട്. തന്നെ ഇതിൽ … Continue reading ഷാജ് കിരണും ഇബ്രാഹിമും ചോദ്യം ചെയ്യലിന് ഹാജരായി