വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് നിർദേശം : സർക്കുലർ റദ്ദാക്കി മന്ത്രി റിയാസ്

ടൂറിസം വകുപ്പിലെ വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് നിർദേശം നൽകിയ ടൂറിസം ഡയറക്ടറുടെ സർക്കുലർ അടിയന്തരമായി റദ്ദാക്കാന്‍ നിർദേശം നൽകി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.സർക്കുലർ ഇറക്കിയ ഡയറക്ടർ വി.ആർ.കൃഷ്ണ തേജയോട് മന്ത്രി വിശദീകരണം തേടി. ടൂറിസം വകുപ്പിലെ ഓഫിസുകളിലും ഗസ്റ്റ് ഹൗസുകളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുന്ന സാഹചര്യമുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ചിലർ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽനിന്ന് പിൻവാങ്ങുന്നു. പരാതികളിലെ അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും … Continue reading വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് നിർദേശം : സർക്കുലർ റദ്ദാക്കി മന്ത്രി റിയാസ്