സന്തൂർ വിദ​ഗ്ധൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു.

സം​ഗീത സംവിധായകനും സന്തൂർ വിദ​ഗ്ധനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ( 84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്മുംബൈയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാർ ശർമ കഴിഞ്ഞ ആറുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിലെ, അധികമാർക്കും അറിയാതിരുന്ന നാടോടി സംഗീത ഉപകരണമായ സന്തൂറിനെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാർ ശർമയായിരുന്നു. ശർമയിലൂടെയാണ് സന്തൂർ,സിതാറിനും സരോദിനുമൊപ്പമെത്തിയത്. 1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാർ ശർമയുടെ ജനനം. മികവാർന്ന പ്രകടനങ്ങളിലൂടെ സന്തൂറിനെ ഉയരങ്ങളിലെത്തിച്ച … Continue reading സന്തൂർ വിദ​ഗ്ധൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു.