ഹിജാബ്‌ വിഷയത്തിൽ വിദേശ ഇടപെടല്‍ ആവശ്യമില്ല – വിദേശകാര്യമന്ത്രാലയം

കര്‍ണാടകത്തിലെ കോളേജുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ്‌ ധരിക്കുന്നത്‌ തടഞ്ഞ സംഭവത്തില്‍ വിദേശ രാജ്യങ്ങളിലെ ഏജന്‍സികളും വ്യക്തികളും ഇടപെട്ട്‌ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവിച്ചു. വസ്ത്രധാരണം സംബന്ധിച്ച വിഷയം ജുഡീഷ്യൽ പരിശോധനയിലാണെന്നും ഭരണഘടനാ ചട്ടക്കൂടിലൂടെയും സംവിധാനത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. കർണാടക സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച വിഷയം ബഹുമാനപ്പെട്ട കർണാടക ഹൈക്കോടതിയുടെ ജുഡീഷ്യൽ പരിശോധനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ നമ്മുടെ … Continue reading ഹിജാബ്‌ വിഷയത്തിൽ വിദേശ ഇടപെടല്‍ ആവശ്യമില്ല – വിദേശകാര്യമന്ത്രാലയം