ജനറല്‍ നരവണെയെ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ചെയര്‍മാനായി നിയമിച്ചതായി റിപ്പോര്‍ട്ട്‌… അടുത്ത ചുവട്‌ സംയുക്ത സേനാമേധാവി സ്ഥാനം?

സംയുക്ത സേനാമേധാവിയായി നിലവിലെ കരസേനാ മേധാവി ജനറല്‍ എം.എം.നരവണെയെ നിയമിക്കുമോ എന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ സുപ്രധാനമായ മറ്റൊരു ചുമതല അദ്ദേഹത്തിന്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്‌. ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ കമ്മിറ്റി (സിഒഎസ്‌സി) ചെയർമാനായി അദ്ദേഹത്തെ ബുധനാഴ്ച നിയമിച്ചു. പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രതിരോധ വൃത്തങ്ങൾ ഈ പുതിയ സംഭവവികാസം സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംയുക്ത സേനാമേധാവിയായി പ്രവര്‍ത്തിക്കുന്നയാളാണ്‌ ഈ സമിതിയുടെ ചെയര്‍മാനായി ഇരിക്കുക. മൂന്ന്‌ സേനാമേധാവികളും ഉള്‍പ്പെടുന്ന സുപ്രധാന കമ്മിറ്റിയാണ്‌ … Continue reading ജനറല്‍ നരവണെയെ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ചെയര്‍മാനായി നിയമിച്ചതായി റിപ്പോര്‍ട്ട്‌… അടുത്ത ചുവട്‌ സംയുക്ത സേനാമേധാവി സ്ഥാനം?