തീരുമാനം മാറ്റി : ഡി.കെ.ശിവകുമാർ ഡൽഹിയിലേക്ക്…ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കും

മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകുമെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം താൻ അംഗീകരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ വ്യക്തമാക്കി. ‘‘കോൺഗ്രസ് അധ്യക്ഷൻ വിളിച്ചിരുന്നു. കിട്ടുന്ന വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും.കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചു. ഇന്ന് എന്റെ ജന്മദിനമാണ്. ഞാൻ എന്റെ കുടുംബ...