ബിനീഷ് കോടിയേരിയെ താരസംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നു… തല്‍ക്കാലം വിശദീകരണം തേടാന്‍ തീരുമാനം

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ. യുടെ ഉന്നത യോഗത്തില്‍ തീരുമാനം.യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പുറത്താക്കിയ സാഹചര്യം ഉണ്ടായിര...