തദ്ദേശ തിരഞ്ഞെടുപ്പ്: അധ്യക്ഷ പദവികളില്‍ സംവരണത്തുടര്‍ച്ച പാടില്ല–ഹൈക്കോടതി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷപദവി തുടര്‍ച്ചയായി മൂന്നുതവണ സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സംവരണത്തുടര്‍ച്ച പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകള്‍ക്കും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കുന്ന സംവരണം പരമാവധി 50 ശതമാനമേ പാടുള്ളൂ. ശരിയായ ക്രമം പാലിക്കാത്തതിനാല്‍ ഇത് കൂടുതലാവുന്നത് നിയമാനുസൃതമല്ല. നിലവില്‍ ത...