ക്ഷമാപണക്കത്ത് തമിഴില്‍.. ഇലക്ഷനില്‍ ഇല്ലെങ്കിലും പൊതുസേവനം തുടരുമെന്ന് രജനി

ഡിസംബര്‍ 31-ന് സ്വന്തം പാര്‍ടി നിലവില്‍ വന്നിരുന്നെങ്കില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെടുമായിരുന്ന എട്ടാമത്തെ സിനിമാതാരമാകുമായിരുന്നു രജനികാന്ത്….പക്ഷേ ആശങ്കയിലായ ആരോഗ്യനില അദ്ദേഹത്തെ പിന്‍തിരിപ്പിച്ചു.എം.ജി.ആര്‍, കരുണാനിധി, ജയലളിത, കമല്‍ഹാസന്‍, വിജയകാന്ത്, ശരത്കുമാര്‍, കരുണാസ് എന്നിവരാണ് രാഷ്ട്രീയത്തില്‍ രജനിയുടെ താരമുന്‍ഗാമിക...

രജനികാന്ത് ഭയന്നത് സംഭവിക്കുകയാണോ..? ആശങ്കയുടെ കാരണങ്ങള്‍..

തമിഴകവും രാജ്യം ആകെയും രജനീകാന്തിന്റെ പുതിയ പാര്‍ടി പ്രഖ്യാപനത്തെ കാത്തിരിക്കുമ്പോള്‍ രജനീകാന്ത് കഴിഞ്ഞ നവംബര്‍ മുപ്പതിന് തന്റെ ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മന്റം യോഗത്തില്‍ പ്രകടിപ്പിച്ച ആശങ്കള്‍ യാഥാര്‍ഥ്യമാകുകയാണോ…. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കാരണം രജനീകാന്തിനെ വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക...

തൃശൂര്‍ കോര്‍പറേഷനില്‍ ഇടതു പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ. വര്‍ഗീസ് ഇടതുമുന്നണിയുടെ പിന്തുണയോടെ തൃശ്ശൂര്‍ മേയറാവും എന്ന് സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രണ്ടു വര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കാം എന്നാണ് ധാരണയെന്നു പറയുന്നു. നിലവില്‍ 24 സീററുള്ള ഇടതുപക്ഷത്തിന് വര്‍ഗീസിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ ഭരണം നിയന്ത്രിക്കാനാവും. ...

സുഗതകുമാരി വിടവാങ്ങി

മലയാളത്തിന് പരിസ്ഥിതിയുടെ മഹനീയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ പ്രശസ്ത കവയിത്രി സുഗതകുമാരി(86) ബുധനാഴ്ച രാവിലെ 10.52-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചു. കൊവിഡ് ബാധിതയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സിസ്റ്റര്‍ അഭയയുടെ കൊല: ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം

28 വര്‍ഷം മുമ്പ് കോട്ടയം പയസ്‌ ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍(73), മൂന്നാംപ്രതി സിസ്റ്റര്‍ സെഫി(57) എന്നിവര്‍ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതി ബുധനാഴ്ച രാവിലെയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്...

വാരാന്ത്യങ്ങളില്‍ ലഹരിപ്പുക നിറയുന്ന വാഗമണ്‍.. കണ്ണടയ്ക്കുന്ന അധികാരികള്‍

മനോഹരമായ മലമടക്കുകളിലെ തേയിലത്താട്ടങ്ങളില്‍ കുന്നിടിച്ച് കൂണുപോലെ പണിതിട്ടുള്ള റിസോര്‍ട്ടുകളും കോട്ടേജുകളും…വരാന്ത്യങ്ങളില്‍ അവിടേക്കു ചേക്കേറുന്ന ഊരും പേരും അറിയാത്ത ചെറുപ്പക്കാര്‍…അവരില്‍ ധാരാളം യുവതികളും ഉണ്ടാകും…എല്ലാവരും കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നും വാരാന്ത്യം കൊണ്ടാടാന്‍ എത്തുന്നവരാണ്. ഇരുട്ടിയാലാണ് ഇവരുടെ വരവ്. പിന്നെ മലമടക...

പ്രണബ് മുഖര്‍ജിയുടെ മക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്‌പോര്.. കാരണം രസകരമാണ്..

പിതാവ് എഴുതിയ ഓര്‍മക്കുറിപ്പുകളുടെ പുസ്തകം ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് പ്രസിദ്ധീകരിക്കുമെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. അതില്‍ നിന്ന് പിന്‍മാറണമെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ഇരുവരും ട്വിറ്ററിലാണ് അടി. പുസ്തകത്തിലെ ഉള്ളടക്കം താന്‍ കണ്ട് അംഗീകരിക്കാതെ പ്രസിദ്ധീകരിക്കരുതെന്ന് അഭിജിത്ത്. പിതാവ് ജീവിച്ചിരുന്നെങ്കില...

കര്‍ണാടകത്തില്‍ ഇനി പശുക്കളെ കൊല്ലരുത്…ഗോവധനിരോധന ബില്‍ പാസ്സാക്കി

കര്‍ണാടകത്തില്‍ ഇനി പശുക്കളെ കൊല്ലുന്നത് ഏഴുവര്‍ഷം തടവുശിക്ഷയും അഞ്ചുവര്‍ഷം വരെ പിഴയും കിട്ടാവുന്ന കുറ്റമാക്കി. പശുക്കള്‍, കിടാങ്ങള്‍, എരുമകള്‍ എന്നവയുടെ കശാപ്പ് ആണ് നിരോധിച്ചത്. അതേസമയം 12 വയസ്സിന് മേല്‍ പ്രായമുള്ളതോ പ്രജനനത്തിന് ഉപയോഗിക്കാത്തതോ ആയ കാളകള്‍, പോത്തുകള്‍ എന്നിവയുടെ കശാപ്പിന് അനുമതിയുണ്ടാവും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കര്‍ണാടക...

ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് വീണ്ടും നീട്ടി… ജയിലിലേക്ക് തിരിച്ചയക്കും

ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു തിരിച്ചയയ്ക്കും. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണ...

സിഎജി റിപ്പോര്‍ട്ട് : സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് ധനമന്ത്രി.. അസാധാരണ നടപടികളും വേണ്ടിവരും

അസാധാരണ സാഹചര്യമാണ് സിഎജിയുടെ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണിത്. അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയെടുക്കുന്ന മുഴുവന്‍ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് എജി പറയുന്നത്. ഇതംഗീകരിക്കാനാകില്ല. കേരള നിയമസഭ പാസാ...