ഇ.പിയോട് സിപിഎം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ഇപിയുടെ ചെയ്തികള്‍…ആരാണ് ഉത്തരവാദി

കേരളത്തിലെ സിപിഎമ്മുകാരുടെ എണ്ണം പറഞ്ഞ ആവേശ നേതാവായിരുന്നു ആലപ്പുഴ ജില്ലക്കാരനായ ജി.സുധാകരന്‍. പാര്‍ടിയില്‍ സംസ്ഥാന തലത്തില്‍ തന്നെ സീനിയര്‍ നേതാവും മുന്‍ മന്ത്രിയും അഴിമതിക്കാരനല്ലെന്ന് പേരെടുത്തയാളുമൊക്കെയായ സുധാകരന്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത എവിടെയോ ആയിരുന്നു എന്ന് പത്രവും ടെലിവിഷനും ശ്രദ്ധിക്ക...

രാജ്യം ഭരിക്കാൻ മറ്റൊരു അവസരം ചോദിക്കാനുള്ള വിശ്വാസ്യത നിലവിലെ സർക്കാരിന് നഷ്ടപ്പെട്ടിരിക്കുന്നു, സ്വന്തം അനുയായികൾക്കിടയിൽ പോലും…

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. തിരഞ്ഞെടുപ്പ് ചർച്ചകൾ സ്വാഭാവികമായും മാധ്യമങ്ങൾ ഏറ്റെടുത്തു. രാഷ്ട്രീയ പ്രസംഗങ്ങൾ, സെഫോളജിസ്റ്റ് സ്പിൻ, പ്രീ-പോൾ സർവേകൾ, അപവാദങ്ങൾ, തമാശകൾ, ഗൂഢാലോചന കഥകൾ, മനുഷ്യ താൽപ്പര്യമുള്ള കഥകൾ, വ്യാജ വാർത്തകൾ, നിർത്താതെ പ്രചരിക്കുന്ന ജിംഗിളുകൾ എന്നിവ തെരഞ്ഞെടുപ്പുകളെ വൻതോതിൽ ശ്രദ്ധയിൽ എത്തിച്ചു. പക്ഷേ ഇത്തവണ ഏ...

2014-നു മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലീമിന് മാത്രം പൗരത്വം നല്‍കില്ല, ബാക്കി ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വം…ഇതാണ് ആര്‍.എസ്.എസ്.,മോദി നീതി

2014 ഡിസംബര്‍ 31-നകം ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി ജനവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വ നിയമം 2020-ല്‍ ഭേദഗതി ചെയ്തപ്പോള്‍ പുറത്തായിപ്പോയ മുസ്ലീങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇ...

‘വാലൻ്റൈൻസ് ദിനത്തിൽ ഭർത്താവ് നിങ്ങൾക്ക് എന്താണ് തന്നത്’ എന്നതിനുള്ള സത്യസന്ധമായ ഉത്തരം

'വാലൻ്റൈൻസ് ദിനത്തിൽ നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് എന്താണ് തന്നത്?' എന്നതിനുള്ള സത്യസന്ധമായ ഉത്തരം 'പതിവുപോലെ തലവേദന' എന്നായിരിക്കും.--ഇങ്ങനെ പറഞ്ഞു കൊണ്ട് നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് പ്രശസ്ത നടിയും നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന ആണ്. ഇത്തവണത്തെ വാലന്റൈന്‍ ദിനത്തിനു മുന്നോടിയായുള്ള തന്റെ അഭിമു...

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ വാക് തര്‍ക്കങ്ങള്‍…

ഹമാസ് 'ഭീകരസംഘടന'യാണെന്ന് ബിജെപി പറയുമ്പോള്‍ സി.പി.എം.നേതാക്കള്‍ ഹമാസ് ഭീകരരാണോ അല്ലയോ എന്ന വിഷയത്തില്‍ പല നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പം, വ്യക്തതയില്ലായ്മ തുടരുന്നു. പല ഇടതു-സി.പി.എം. ഗ്രൂപ്പുകളിലും വലിയ വാഗ്വാദങ്ങളാണ് ഇതു സംബന്ധിച്ച് ദിവസങ്ങളായി നടന്നു വരുന്നത്. സംസ്ഥാന നേതാവായ എം.സ്വരാജിന...

2024-ല്‍ ബിജെപിയെ തോല്‍പിക്കണമെങ്കില്‍…ഇന്ത്യ മുന്നണി ചില വലിയ കാര്യങ്ങൾ നേരിട്ടേ പറ്റൂ

ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ 'ഇന്ത്യ' എന്ന പ്രതിപക്ഷ മുന്നണി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയുടെ പത്ത് വര്‍ഷമാകാന്‍ പോകുന്ന ഭരണത്തെയും വെല്ലുവിളിച്ചു കഴിഞ്ഞിരിക്കയാണ്. എന്നാല്‍ 2014-ല്‍ ഇന്ത്യയിലെ ഇന്നത്തെ പ്രതിപക്ഷ കക്ഷികള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ വെല്ലുവിളികള്‍...

മനോരമ-സിപിഎം പരസ്യപ്പോരാട്ടം…പ്രസ്താവനയ്ക്കു ബദല്‍ മുഖപ്രസംഗം…ബാക്കിയാകുന്നത് രണ്ടേ രണ്ടു ചോദ്യം

സിപിഎം നേതൃത്വും മലയാള മനോരമ ദിനപത്രവും നേരിട്ട് പരസ്യമായി പേരു പറഞ്ഞുള്ള ആക്ഷേപം രൂക്ഷമായി. വീണ വിജയന്‍ വിവാദ വ്യവസായിയില്‍ നിന്നും മാസപ്പടി രൂപത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ കൈപ്പറ്റി എന്ന വാര്‍ത്ത മനോരമ രണ്ടു നാള്‍ മുമ്പ് ബ്രേക്ക് ചെയ്തതാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലും ഗ്വാഗ്വാ വിളിയിലും എത്തിയിരിക്കുന്നത്. ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം ...

മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന ആ “തൊഴില്‍ തര്‍ക്കം” എന്താണെന്നറിയേണ്ടേ?

സി.ഐ.ടി.യു. സമ്മതിക്കാത്തതുമൂലവും അവരുടെ ഗുണ്ടായിസം മൂലവും ബസ് സര്‍വ്വീസ് നടത്താനാകാതെ കോട്ടയത്തെ ഒരു പ്രവാസി സംരംഭകന്‍ പ്രതിസന്ധിയിലായ വാര്‍ത്ത മനോരമ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ദിവസങ്ങളായി നല്‍കിവരുന്നു. ബസുടമയുമായുള്ള തൊഴില്‍ തര്‍ക്കമാണ് സര്‍വ്വീസ് നടത്താന്‍ സമ്മതിക്കാത്തതിന് കാരണം എന്ന് ഈ മാധ്യമങ്ങള്‍ പറയുന്നു. വരവേല്‍പ് എന്ന മോ...

മോദിയുടെ നേര്‍ക്ക് ശരിയായി എറിയേണ്ട കല്ലുകള്‍ എറിയാത്തതാണ് കോൺഗ്രസിന്റെ പ്രശ്‍നം – തവ്‌ലീന്‍ സിങ് എഴുതുന്നു…മോദിയുടെ ദൗർബല്യങ്ങൾ… കോൺഗ്രസിന്റെ വിഡ്ഢിത്തങ്ങൾ

നരേന്ദ്രമോദിയുടെ നേര്‍ക്ക് ശരിയായി എറിയേണ്ട കല്ലുകള്‍ എറിയാത്തതാണ് കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയെ പരിക്കേല്‍പ്പിക്കാനാവാത്തതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും കോളമിസ്റ്റുമായി തവ്‌ലീന്‍ സിങ് പറയുന്നു. നരേന്ദ്രമോദിയുടെ നേരെയുള്ള കോണ്‍ഗ്രസിന്റെ അമ്പുകളെല്ലാം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ലക്ഷ്യം തെറ്റുന്നത് എന്തുകൊണ്ടെന്ന് വിശ...

രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമെങ്കില്‍, പി.ടി.ഉഷ ചെയ്യേണ്ടത്

രാജ്യത്തിന്റെ യശസ്സിനെ ഒളിംപിക്‌സ് മെഡലുകളിലൂടെ ലോകത്തിനു മുന്നില്‍ എത്തിച്ച വനിതകളായ ഗുസ്തി താരങ്ങള്‍ രാജ്യത്തെ ഭരണകക്ഷി എം.പി.യും പ്രമുഖനും ഗുസ്തി അസോസിയേഷന്‍ പ്രസിഡണ്ടുമായ ഒരു വ്യക്തിയില്‍ നിന്നും ദീര്‍ഘകാലമായി ലൈംഗിക അതിക്രമം നേരിട്ടുകൊണ്ടിരിക്കുന്നു. അവര്‍ തന്നെ ഗത്യന്തരമില്ലാതെ ഈ അതിക്രമത്തെക്കുറിച്ച് നിരന്തരമായി ഉന്നയിക്കുകയും പരസ്യമ...