കച്ചാ ബദാം സ്റ്റാർ കാറപകടത്തിൽ ആശുപത്രിയിൽ : പാട്ട് ഇപ്പോഴും വൈറൽ

മാധ്യമങ്ങളിൽ വൻ തരംഗമായ കച്ചാ ബദാം ഗാനം ആലപിച്ച ഭൂപൻ ബദ്യാകർന് വാഹനാപകടത്തിൽ പരിക്കേറ്റു. അടുത്തിടെ വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം വെസ്റ്റ് ബംഗാൾ സൂരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. പശ്ചിമബംഗാളിലെ കറാൽജൂർ ഗ്രാമത്തിലെ തെരുവ് കച്ചവടക്കാരന്‍ ഭൂപന്‍ പാടുന്ന പാട്ട് ഇന്ന് റീമിക്സായും ...

മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു

മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വ്വീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ചുരാചന്ദ്പൂര്‍ ജില്ലയിലെ തിപൈമുഖ് നിയമസഭാ മണ്ഡലത്തിലാണ് സംഭവം. കാക്ചിംഗ് സ്വദേശിയായ നവോറെം ഇബോചൗബയാണ് മരിച്ചതെന്ന്മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് (സിഇഒ) രാജേഷ് അഗര്‍വാള്‍ അറിയിച്ചു. മൃതദേഹം ഇംഫാലിലേക്ക് എയര്‍ലിഫ്റ്റ് ചെയ...

ത്രിപുര ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ് : പൊതു സ്ഥലങ്ങളിൽ ഇനി മാംസ ഉൽപ്പന്നങ്ങളുടെ വിൽപ്പന പാടില്ല..

പൊതുസ്ഥലങ്ങളിലും തെരുവുകളിലും മാംസ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ ത്രിപുര ഹൈക്കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് സംബന്ധിച്ച ഏതാനും നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. അറവുശാല സ്ഥാപിക്കുന്നതിനും ശാസ്ത്രീയമായ മാലിന്യ നിർമാർജനം ഉറപ്പാക്കുന്നതിനും ദീർഘകാല പദ്ധതി തയ്യാറാക്കണമെന്ന് അഗർത്തല മുനിസിപ്പൽ കോർപറേഷനോട്‌ ഹൈക്...

കര്‍ഫ്യൂ പിന്‍വലിച്ചു, വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ട്രെയിനും…വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും

കീവ് നഗരത്തില്‍ തിങ്കളാഴ്ച വരെയായിരുന്ന കര്‍ഫ്യു പിന്‍വലിച്ചതോടെ കുടുങ്ങിക്കിടക്കുന്നഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അല്‍പം ആശ്വാസം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പടിഞ്ഞാറന്‍ ഉക്രെയിനിലെ സുരക്ഷിത സ്ഥാനത്തേക്ക് എത്തി നാട്ടിലേക്കു തിരിക്കാന്‍ പാകത്തില്‍ പ്രത്യേക ട്രെയിനുകളും ഉക്രെയിന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി എല്ലാവര്‍ക്കു...

രക്ഷാദൗത്യം വേഗം പോരെന്ന് വിമര്‍ശനം: ഏകോപിപ്പിക്കാന്‍ നാല് മന്ത്രിമാര്‍ ഉക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് പോകും

ഉക്രെയിനില്‍ ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ ഉക്രെയിന്‍ അതിര്‍ത്തികളിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ പോകുന്നത്.ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ദൗത്യം ഫലപ്രദമാക്കാനായി പ്രധാനമന്ത്രി ഉന്നത തല യ...

ഓപ്പറേഷൻ ഗംഗ: രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി

ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ എന്ന യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പട...

ഉക്രെയിനിലെ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് രാത്രിയോടെ മുംബൈയിലെത്തും

യുദ്ധം മുറുകുന്നതിനിടയില്‍ രക്ഷാദൗത്യവുമായി ഇന്ത്യ തുടങ്ങി. ഉക്രെയിനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം റൊമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നുച്ചയ്ക്ക് 1.45ഓടെയാണ് ബുക്കാറെസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒൻപതരയോടെ വിമാനം മുംബയിലെത്തും. 19 മലയാളികളുൾപ്പടെ 21...

ഇന്ത്യൻ വിദ്യാർത്ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു…ആദ്യ ബസ്സിലുള്ളത് മെഡിക്കൽ വിദ്യാർത്ഥികൾ

ഉക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബുക്കോവിനയില്‍ നിന്ന് വിദ്യാർഥികളുമായി ആദ്യ ബസ് പുറപ്പെട്ടു. അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണ് ആദ്യ ബസ്സിലുള്ളത്. ഇവരെ റുമേനിയ വഴി ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതി. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമേനിയയിൽ എത്തും. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഓഫീസുകള്‍ പ്രവർത്തനമാരംഭ...

റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരം, യുദ്ധം അവസാനിപ്പിക്കണം-സി.പി.എം

ഉക്രെയിനിന്‌ എതിരായ റഷ്യന്‍ യുദ്ധം നിര്‍ഭാഗ്യകരമാണെന്നും അതേസമയം ഉക്രെയിനിനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം യു.എസ്‌.നല്‍കിയ ഉറപ്പുകള്‍ക്ക്‌ വിരുദ്ധവും റഷ്യന്‍ സുരക്ഷയ്‌ക്ക്‌ ഭീഷണിയുമാണെന്നും സി.പി.എം. പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവിച്ചു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പാര്‍ടിയുടെ പ്രസ്‌താവനയില്‍ ആവശ്യപ...

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി…ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവിടെ…

ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ എംബസി വിവരങ്ങൾ അറിയിക്കും. ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ ആണ് ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പാസ്‌പോർട്ടുകളും ആവശ്യമായ രേഖകളും എല്ലായ്...