ലോക്ക് ഡൌൺ നിയന്ത്രണം പുനഃക്രമീകരിക്കുന്നു….ഇന്നത്തെ തീരുമാനങ്ങൾ…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്ത...

പി.എസ്. ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു

പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാമില്‍ നിന്നും മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു. ഇതുള്‍പ്പെടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്. കര്‍ണാടക-തവാര്‍ചന്ദ് ഗെഹ്ലോട്ട്, ഹരിയാന-ഭണ്ഡാരു ദത്താത്രേയ, മധ്യപ്രദേശ്-മംഗുഭായി പേട്ടല്‍, മിസോറാം- ഹരിബാബു കംപാപറ്റി, ത്രിപുര-സത്യദേവ് നാരായണ്‍ ആര്യ, ഹിമാചല്‍ പ്രദേശ്-രാജേന്ദ്രന്...

മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിട്ടില്ല-എ.വിജയരാഘവന്‍, കേരള രാഷ്ട്രീയത്തെക്കുറിച്ച് അറിയാത്ത വക്കീലിന്റെ നാക്കുപ്പിഴയെന്ന് കേരള കോണ്‍ഗ്രസ്

നിയമസഭാ കയ്യാങ്കളിക്കേസ് സുപ്രീംകോടതിയില്‍ ഇന്നലെ പരിഗണിച്ചപ്പോള്‍ കെ.എം.മാണിയുടെ പേര് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞിട്ടില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. മാണി അഴിമതിക്കാരനായതിനാലാണ് സഭയില്‍ പ്രതിഷേധം ഉണ്ടായതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു എന്നതാണ് വിവാദമായത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും അതിനു പിന്നില്‍...

ലോഹോര്‍ സ്‌ഫോടനത്തിനു പിറകില്‍ ഇന്ത്യന്‍ കരങ്ങളെന്ന് ആരോപിച്ച് പാക് പ്രസിഡണ്ട്, അഫ്ഗാനിസ്ഥാനെ ഇന്ത്യ ഉപയോഗിക്കുന്നു

ആഗോള ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ലാഹോര്‍വസതിക്കു സമീപം കഴിഞ്ഞ മാസമുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ആസൂത്രണം ആരോപിച്ച് പാകിസ്താന്‍ പ്രസിഡണ്ട് ആരിഫ് ആല്‍വി രംഗത്തു വന്നു. പാക് മാധ്യമങ്ങളിലൂടെയാണ് പ്രസിഡണ്ട് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുകയാണെന്ന ആരോപണവും പ്രസിഡണ്ട് ഉയര്‍ത്തി. അഫ്ഗാനില...

കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ അനീതിയോ..? പി.രാജീവ്‌ പറഞ്ഞതില്‍ തെളിയുന്ന സത്യം

പതിനായിരക്കണക്കിന്‌ പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന, 26 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കിറ്റെക്‌സ്‌ കമ്പനി ഇപ്പോള്‍ നിലനില്‍പിന്റെ പ്രശ്‌നം നേരിടുന്നു എന്നാണ്‌ കമ്പനിയുടെ ഉടമ സാബു.എം.ജേക്കബ്‌ പറയുന്നത്‌. സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം വെച്ച്‌ കിറ്റെക്‌സിനെ ഞെരിക്കുകയാണ്‌. കേരളത്തില്‍ വ്യവസായാനുകൂല അന്തരീക്ഷമല്ല എന്നു ലോകത്തോട്‌ പ്രഖ്യാപിച്ചുകൊണ്ട്...

സുപ്രീംകോടതിയില്‍ മാണിയെ വീണ്ടും അഴിമതിക്കാരനാക്കി സര്‍ക്കാര്‍, കേരളകോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം, മുതലെടുക്കാന്‍ യു.ഡി.എഫും

നിയമസഭയില്‍ 2015-ല്‍ നടന്ന കയ്യാങ്കളിക്കേസ്‌ ന്യായീകരിക്കാനായി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ വീണ്ടും അഴിമതിക്കാരനാക്കി പ്രസ്‌താവന നടത്തിയത്‌ കേരള കോണ്‍ഗ്രസില്‍ കടുത്തു രോഷത്തിനിടയാക്കിയിരിക്കയാണ്‌. അഴിമതിക്കാരനായതിനാലാണ്‌ മാണിക്കെതിരെ സഭയില്‍ പ്രതിഷേധം ഉണ്ടായതെന്ന്‌ വരുത്താനായിരുന്നു സര്‍ക്കാരിന്റെ ശ്ര...

നിയമസഭ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി,തിരിച്ചടിയായി പരാമർശം

2015-16 ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ നടന്ന കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി. നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. അതിനാല്‍ വിചാരണ തടയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. . ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ...

കേരളം കൈകോർത്തു,18 കോടി നന്ദിയുമായി കുടുംബം

'സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാൻവേണ്ടി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിനായി കൈകോർത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്. പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്പൈനൽ മസ...

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിയോഗം:രാഹുല്‍ ഗാന്ധി, മെഹബൂബ മുഫ്‌തി, പിണറായി വിജയന്‍ എന്നിവര്‍ അനുശോചിച്ചു

മാവോയിസ്‌റ്റായി മുദ്രകുത്തി യു.എ.പി.എ.പ്രകാരം ജയിലില്‍ അടയ്‌ക്കപ്പെട്ട്‌ വിചാരണയിലിരിക്കെ ആശുപത്രിയില്‍ അന്തരിച്ച ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ്‌നേതാവ്‌ രാഹുല്‍ ഗാന്ധി അനുശോചിച്ചു. സ്വാമി മാനുഷികപരിഗണനയും നീതിയും അര്‍ഹിച്ചിരുന്നുവെന്ന്‌ രാഹുല്‍ ട്വീറ്റ്‌ ചെയ്‌തു.സ്റ്റാന്‍ സ്വാമി എന്ന 84-കാരനായ ട്രൈബല്‍ ആക്ടീവിസ്റ്റിന്റെ മരണം...

സ്റ്റാന്‍സ്വാമി : ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

ജാമ്യത്തിന്‌ കാത്തു നില്‍ക്കാതെ സ്റ്റാന്‍സ്വാമി മടങ്ങി, മുംബൈ ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ആണ് ആ ഖേദകരമായ വിവരം കോടതി അറിഞ്ഞത്. ജയിലില്‍ വെച്ച്‌ കൊവിഡ്‌ പോസിറ്റീവ്‌ ആയതിനെത്തുടര്‍ന്ന്‌ സ്വാമിയെ ഒരു മാസം മുമ്പ്‌ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30-ന്‌ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ ...