താന്‍ കോണ്‍ഗ്രസുകാരനല്ലെങ്കിലും ശശി തരൂരിനെ പിന്തുണയ്ക്കുന്നതിന് കാരണം തുറന്നു പറഞ്ഞ് നടന്‍ പ്രകാശ് രാജ്‌

മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. ഈ രാജ്യത്തെ രാജാവിന് ചോദ്യം ചോദിക്കുന്നവരെ ഇഷ്ടമല്ലെന്നും രാജാവിനോട് ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ ശശി തരൂരിനെ, താന്‍ കോണ്‍ഗ്രസുകാരനല്ലെങ്കിലും പിന്തുണയ്ക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജ...

സംസ്ഥാനത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും ഗാന്ധിക്കും ഒരേ സ്വരം — പിണറായി വിജയൻ

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരു പോലെ സംസ്ഥാനത്തിൻ്റെ പുരോഗതി നുണകൾ കൊണ്ട് മൂടിവെക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനം കൈവര...

ബിജെപി വിമര്‍ശനത്തില്‍ ആര് മുന്നില്‍? അവസാന ലാപില്‍ സിപിഎം-കോണ്‍ഗ്രസ് മല്‍സര വിഷയം മാറുന്നുവോ…

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചലില്‍ വീണ ഒരു തീപ്പൊരി നരേന്ദ്രമോദിയെ കൂടുതല്‍ വിമര്‍ശിക്കുന്നത് ആര് എന്ന ചോദ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്രമോദിയുമായി അദൃശ്യമായൊരു അന്തര്‍ധാര ഉണ്ടെന്നും മോദിയെ വിമര്‍ശിക്കാത്തതിനാലാണ് പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ കുരുക്കാത്തതും എന്ന് കോണ്‍ഗ്രസ് ഏറെക്കാലമായി ഉന്നയിച്ചു ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തു കൊണ്ടാണ് രാഹുല്‍ഗാന്ധിയെ അറസ്റ്റു ചെയ്യാത്തതെന്ന് ഇ.പി.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തു കൊണ്ടാണ് രാഹുല്‍ഗാന്ധിയെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റു ചെയ്യാത്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പിണറായി വിജയന്‍ വിദേശത്തെ ഇറക്കുമതി പാല്‍പ്പൊടിപ്പാല്‍ കുടിച്ച് വളര്‍ന്നയാളല്ലെന്നും ജയരാജന്‍ വാര്‍ത്താ ലേഖകരോട് തിരുവനന്തപുരത്ത് പറഞ്ഞു. പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ഗാന്ധി ഉയര്‍ത...

വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രാഹുല്‍ മല്‍സരിക്കുന്ന ലോക്‌സഭാ മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ജില്ലയായ വയനാട്ടില്‍ കോണ്‍ഗ്രസിന് നാണക്കേടായി വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.എം. സുധാകരൻ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ‘‘ഡിസിസി ജനറൽ സെക്രട്...

കല്യാശ്ശേരിയിലെക്കാളും കള്ളത്തരം…ആള്‍മാറാട്ടം നടത്തി കോണ്‍ഗ്രസ് വോട്ട് ചെയ്യിച്ചെന്ന് ഇടതുമുന്നണിയുടെ പരാതി

വീട്ടുവോട്ട് സംവിധാനത്തില്‍ കല്യാശ്ശേരിയില്‍ വോട്ടു ചെയ്യാന്‍ വയോധികയെ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് സിപിഎം ബൂത്ത് ഏജന്റ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തപ്പോള്‍ അതിലും ഗുരുതരമായ ക്രമക്കേടിനക്കുറിച്ച് പരാതിയുമായി ഇടതുമുന്നണി. വീട്ടില്‍ വോട്ട് ചെയ്യേണ്ട ആളെ തന്നെ മാറ്റി, തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു വയോധികയെക്ക...

കല്യാശ്ശേരിയിലെ വീട്ടിൽ “കള്ളവോട്ട്” പരാതിയിൽ ആറു പേർക്കെതിരെ കേസെടുത്തു

കല്യാശ്ശേരിയിൽ പ്രായമായവര്‍ക്കായി വീട്ടില്‍ വോട്ട് ചെയ്യാനൊരുക്കിയ സംവിധാനത്തില്‍ ഇന്ന് ദേവി എന്ന സ്ത്രീയുടെ വോട്ട് അതിക്രമിച്ചു കയറി ചെയ്ത സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തു. പോളിങ് ഓഫിസർ പൗർണമി, പോളിങ് അസിസ്റ്റന്‍റ് ടി.കെ.പ്രജിൻ, മൈക്രോ ഒബ്സർവർ എ.എ. ഷീല, വിഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്പെഷൽ പൊലീസ് ഓഫിസർ ലജീഷ് എന്നിവർക്കെതിരെയാണ് കണ...

സജി മഞ്ഞക്കടമ്പിൽ ഇനി പുതിയ പാർട്ടിയുമായി “കാവിക്കടവി”ലേക്ക്

കോട്ടയത്തെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ ഇനി പുതിയ പാർട്ടിയുമായി "കാവിക്കടവി"ലേക്ക്. സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ച ഉടനെ എൻഡിഎയിലേക്ക് ചേക്കേറി. പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ള...

കല്യാശ്ശേരിയിൽ വൃദ്ധയുടെ വോട്ട് മറ്റൊരാള്‍ കയറി ചെയ്തു, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട് കല്യാശ്ശേരിയില്‍ പ്രായമായവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരത്തില്‍ വോട്ടിങ് യന്ത്രത്തില്‍ പ്രായമായ സ്ത്രീക്കു പകരം വേറൊരാള്‍ കയറിവന്ന് വോട്ട് ചെയ്തതായി വീഡിയോ ദൃശ്യത്തില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്ന് പോളിങിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നാല് പോളിങ് ഉദ്യോഗസ്ഥരെയും വീഡിയ...

മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം…സുപ്രീംകോടതി ഇടപെട്ടു, സാങ്കേതിക പ്രശ്‍നം പരിഹരിച്ചുവെന്ന് തിര. കമ്മീഷൻ

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സുപ്രീംകോടതിയില്‍ അടിയന്തിരമായി പരാമര്‍ശിക്കപ്പെടുകയും സുപ്രീംകോടതി വസ്തുത അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തത് ഏറെ നേരം വലിയ വിവാദമായി. വോട്ട് ചെയ്യുന്നതിന്റെ വിവിപാറ്റ് രേഖയില്‍ ബിജെപിയുടെ ചിഹ്നമായ താമരയ്ക്കു ചെയ്യാത്ത വോട്ടുകള്‍ വരുന്നു എന്നതാണ് വിവാദത്തിലേ...