കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ ഇനി ബഹിരാകാശ ഉപഗ്രഹചരിത്രത്തില്‍

ശ്രീഹരിക്കോട്ടയില്‍ ആസാദിസാറ്റ്-2 എന്ന ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരുമ്പോള്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ സവിശേഷമായ അഭിമാന നിമിഷങ്ങളായി അത് മാറി. കണ്ണൂര്‍ ,മലപ്പുറം ജില്ലകളാണവ. ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ ചേർന്നാണ് 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-...

ഒട്ടും ബോധ്യമാകുന്നില്ല…ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക ? ഹർജി തള്ളി സുപ്രീം കോടതി

ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ബിബിസി ചാനല്‍ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹിന്ദുസേനാ പ്രസിഡണ്ട് വിഷ്ണു ഗുപ്തയുടെ ആവശ്യം സുപ്രീംകോടതി തളളി. "ഒട്ടും ബോധ്യപ്പെടാത്തത്" എന്ന് വിശേഷിപ്പിച്ചാണ് ഹര്‍ജി തള്ളിയത്. നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി മുന്‍നിര്‍ത്തിയായിരുന്നു വിഷ്ണു ഗുപ്തയുടെ ഹര്‍ജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന...

നടൻ ഉണ്ണി മുകുന്ദൻ കുരുക്കിൽ…വിവാദ വക്കീൽ സൈബി വ്യാജ രേഖയുണ്ടാക്കി പീഡനക്കേസിൽ സ്റ്റേ വാങ്ങി

യുവ നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി മുൻപ് ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി സൈബി കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്...

ഇടത് എംപിമാരുടെ ഇടപെടൽ: റബ്ബർ ഇറക്കുമതിച്ചുങ്കം വിഷയത്തിൽ കേന്ദ്ര മന്ത്രിയുടെ യോഗം

റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ചചെയ്യാനും പരിഹാരമാർഗങ്ങൾ ആരായാനും റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുത്തുകൊണ്ട് സംയുക്ത യോഗം വിളിക്കാൻ ധാരണയായി. ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രാജ്യസഭയിലെ ഇടതുപക്ഷ നേതാക്കളായ എളമരം കരീം, ബിനോയ്‌ വി...

കൊളീജിയം സംവിധാനം മാറ്റേണ്ടതില്ല: മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്

ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ ഉപയോഗിച്ചിരുന്ന കൊളീജിയം സംവിധാനത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അഭിപ്രായപ്പെട്ടു. ചെന്നൈയിൽ "തിങ്ക് എജ്യൂ" കോൺക്ലേവിന്റെ 12-ാമത് എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ എന്തുകൊണ്ട് പഠനം നിയമം: സാമൂഹിക കടമയും നിയമപരമായ ഉത്തരവാദിത്തവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്...

കണ്ണൂര്‍ സര്‍വ്വകലാശാല മീഡിയ ഫെസ്റ്റ് 21-നും 22-നും, വിദ്വേഷകാലത്തെ മാധ്യമ അജണ്ടകള്‍ പ്രധാന ചര്‍ച്ചാവിഷയം

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാധ്യമപഠന വിഭാഗത്തിന്റെ ഈ വര്‍ഷത്തെ മീഡിയ ഫെസ്റ്റ് 'അഡ് ആസ്ട്ര-23' ഫെബ്രുവരി 22, 23 തീയതികളില്‍ സര്‍വ്വകലാശാലയുടെ മാങ്ങാട്ടുപറമ്പിലുള്ള കാമ്പസില്‍ നടത്തും. മാധ്യമമേഖലയുമായി ബന്ധപ്പെട്ട വിവിധ മല്‍സരങ്ങള്‍ക്കൊപ്പം മീഡിയ ഫെസ്റ്റ് ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം 'വിദ്വേഷകാലത്തെ മാധ്യമ അജണ്ടകള്‍' എന്നതാണ്. ...

നെഹ്റു എന്ന പദം കുടുംബാംഗങ്ങൾ എന്ത് കൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല–മോദി

നെഹ്റു എന്ന പദം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്ത് കൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ചോദിച്ചു . നെഹ്റുവിനെ എവിടെയങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകും. എന്നാൽ അദ്ദേഹം ഇത്രയും മഹാനാണെങ്കിൽ എന്ത് കൊണ്ടാണ് കുടുംബാംഗങ്ങൾ പോലും സ്വന്തം പേരിനോടൊപ്പം നെഹ്റു എന്ന് ചേർത്തുപയോഗിക്കുന്നില്ല എന്ന് ...

നികുതി വര്‍ധനവിലേക്കെത്തിച്ചത് കേന്ദ്രനയങ്ങള്‍, പ്രതിഷേധിക്കുന്നത് സെസ്സ് നേരത്തെ ഏര്‍പ്പെടുത്തിയവര്‍-പിണറായി

കേന്ദ്രനയങ്ങളാണ് നികുതിവര്‍ധനവിലേക്ക് കേരളത്തെ എത്തിച്ചതെന്നും തരാതരം പോലെ ഇന്ധനവില കൂട്ടുകയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സംസ്ഥാനത്തെ സെസ്സിനെതിരെ പ്രതിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പറയാനുദ്ദേശിച്ചു തന്നെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു...

വിദ്വേഷ പ്രസംഗങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമല്ല

അടുത്ത കാലത്തായി രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളുടെ വർദ്ധനവ് ആശങ്കാജനകമാണ്. പലപ്പോഴും ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്ന നേതാക്കൾ ഒന്നുകിൽ അധികാരത്തിന്റെ ഭാഗമോ അല്ലെങ്കിൽ അതിനോട് അടുപ്പമുള്ളവരോ ആയിരിക്കും. രാഷ്ട്രീയമായും സാംസ്കാരികമായും രാഷ്ട്രം മോശമായി മാറിയിരിക്കുന്നു. 2014 മെയ് മുതൽ, പ്രമുഖ വ്യക്തികളുടെ വിദ്വേഷ പ്രസംഗങ്ങളിൽ 490% വർധനയുണ്ടായതായി ച...

പരസ്യമായ സ്നേഹചേഷ്ടകൾ ക്യാംപസിൽ പാടില്ലെന്ന് കോഴിക്കോട് എൻഐടി

പ്രണയ ദിനം എന്ന വാലന്റൈന്‍സ് ഡേ മുന്നിലെത്തി നില്‍ക്കെ കാമ്പസില്‍ പ്രണയ ചേഷ്ടകള്‍ വിലക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി കേരളത്തിലെ ഒരു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 'ചേഷ്ട'. എക്കാലവും പ്രണയം പൂത്തുലയുന്ന കാമ്പസുകള്‍ക്കാണ് ഈ പ്രണയവിരുദ്ധക്കുരുക്കിടല്‍ നീക്കം. പരസ്യമായ സ്നേഹചേഷ്ടകൾ ക്യാംപസിൽ പാടില്ലെന്നു കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട...