• Home
  • kerala
  • കീഴ്ഘടകങ്ങൾക്ക് സി .പി.എമ്മിന്റെ 34 ചോദ്യങ്ങൾ….സർക്കാർ ആനുകൂല്യങ്ങൾ നേടിയവർ പാർട്ടിയെ കൈവിട്ടോ എന്നറിയാൻ
Image

കീഴ്ഘടകങ്ങൾക്ക് സി .പി.എമ്മിന്റെ 34 ചോദ്യങ്ങൾ….സർക്കാർ ആനുകൂല്യങ്ങൾ നേടിയവർ പാർട്ടിയെ കൈവിട്ടോ എന്നറിയാൻ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം വിശകലനം ചെയ്യാൻ കീഴ്ഘടകങ്ങൾക്ക് സി.പി.എമ്മിന്റെ 34 ചോദ്യങ്ങൾ. ഇതിന് പാർട്ടി ബ്രാഞ്ച് കമ്മിറ്റികൾ കൃത്യമായി മറുപടി നൽകണം. സര്‍ക്കാരുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍, പദ്ധതികള്‍ എന്നിവയില്‍ ജനങ്ങള്‍ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട്, ഗുണഭോക്താക്കള്‍ എത്രത്തോളം പാര്‍ടിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഈ ചോദ്യാവലി.

ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തോ, ലൈഫ് മിഷൻ വീടുകളും ക്ഷേമ പെൻഷനുകളും സ്ത്രീ സംരക്ഷണ പദ്ധതികളും ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികൾ എത്രത്തോളം സഹായിച്ചു, തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ പാർട്ടിക്കൊപ്പം നിന്നോ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, തൊഴിലുറപ്പ്, പാചകത്തൊഴിലാളികൾ, അങ്കണവാടി, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവരുടെ പ്രവർത്തനം എങ്ങനെയായിരുന്നു, പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള ഇടപെടലുണ്ടായോ, ഏരിയ കമ്മിറ്റികൾക്കു കീഴിൽ പ്രവർത്തനം എങ്ങനെയായിരുന്നു തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.തിരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പി ഡീൽ ഉണ്ടെന്നു യു.ഡിഎ.ഫ് ആരോപിച്ചതിനു മറുപടിയായി ബി.ജെ.പി എവിടെയെങ്കിലും യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ടോ, എസ്‌.ഐ.ആറിനു ശേഷം പട്ടികയിൽ കൂട്ടിച്ചേർത്ത വോട്ടർമാരുടെ രാഷ്ട്രീയ ബന്ധം എന്താണ്, ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നോ, പാർട്ടി പ്രതീക്ഷിച്ച വോട്ടുകൾ കിട്ടാതെ പോയതിനു കാരണമെന്താണ്, എല്ലാ വീടുകളിലും കയറണമെന്ന തീരുമാനം നടപ്പാക്കിയോ എന്ന അനുബന്ധ ചോദ്യങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *