• Home
  • kerala
  • ബിജെപി നേതാവുമായി കൂടിക്കാഴ്ച, കെ.വി.തോമസ് ബിജെപിക്ക് കൈ കൊടുക്കുന്നോ…?
Image

ബിജെപി നേതാവുമായി കൂടിക്കാഴ്ച, കെ.വി.തോമസ് ബിജെപിക്ക് കൈ കൊടുക്കുന്നോ…?

ബിജെപി നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ വി തോമസ്. കൂടിക്കാഴ്‌ച നടത്തിയോ എന്ന ചോദ്യത്തിന് പലരുമായും കൂടിക്കാഴ്‌ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാരാണെന്നും തോമസ് കൂട്ടിച്ചേർത്തു. ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി കെ വി തോമസ് കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൂടുമാറ്റം വല്ലതുമുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘നിങ്ങൾക്ക് ഒത്തിരി കഥ കൊടുക്കാം. ഞാൻ അമ്പത് വർഷമായി ഇവിടെ ഉള്ളതാണ്. പത്തിരുപത് വർഷമായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന ആളുകളാണ്. ബി എൽ സന്തോഷ് ഉൾപ്പെടെയുള്ളവരെ എത്രകാലമായി കാണുന്നതാണ്. ഇന്ന് ആദ്യമായി കാണുന്നതല്ലല്ലോ’ എന്നാണ് തോമസ് പറഞ്ഞത്.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു കെ വി തോമസ്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ സ്ഥാനത്ത് നിന്ന് രാജിവച്ച് ഓഫീസ് ഒഴിയുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *