ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ഡൽഹി കോടതി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഡിസംബർ 28 മുതൽ ജനുവരി 3 വരെ ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് ജാമ്യം. ഖാലിദ് അഭിഭാഷകൻ മുഖേന 10 ദിവസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നു .
പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി 2020 സെപ്റ്റംബർ മുതൽ ഖാലിദ് കസ്റ്റഡിയിലാണ്.
