Categories
kerala

കരിവള്ളൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

പയ്യന്നൂര്‍ കരിവള്ളൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനെ പൊലീസ് പിടികൂടി. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ പാലിയേരി സ്വദേശിയാണ് ദിവ്യശ്രീ . ഭര്‍ത്താവ് രാജേഷുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ .

വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അക്രമം നടന്നത് . സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി ദിവ്യശ്രീ. ഇതിനിടെയാണ് കയ്യില്‍ ആയുധവുമായി രാജേഷ് എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന രാജേഷ് ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ പിതാവ് വാസുവിനും വെട്ടേറ്റു. കൈക്കും വയറിനുമാണ് അദ്ദേഹത്തിന് വെട്ടേറ്റത്. അക്രമത്തിന് ഇരയായ ദിവ്യശ്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു . മാരകമായി പരിക്കേറ്റ പിതാവ് വാസുവിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

thepoliticaleditor

ഓട്ടോഡ്രൈവറാണ് ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്.വിവാഹ ബന്ധത്തില്‍ രാജേഷിനും ദിവ്യശ്രീക്കും ഒരു കുട്ടിയുണ്ട്. ഏറെക്കാലമായി ഇരുവരും തമ്മില്‍ പിണങ്ങിയാണ് കഴിയുന്നതെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ഇരുവരും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായതോടെയാണ് ദിവ്യശ്രീ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കാന്‍ തുടങ്ങിയതെന്നു പറയുന്നു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick