പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണാര്‍ഥം സുപ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും ഒരു തരത്തിലും ഈ പരസ്യം സ്വീകരിച്ചത് അംഗീകരിക്കുന്നില്ലെന്നും മാനേജ്‌മെന്റ്. സ്വീകാര്യമല്ലാത്ത ഉള്ളടക്കം ഉള്ളതായിരുന്നു പരസ്യമെന്നും ഇക്കാര്യത്തില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് മാനേജ്‌മെന്റ് പ്രതികരിക്കുന്നത്.
‘‘സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബിജെപിക്ക് ഗുണകരമായി. മുനമ്പം വിഷയത്തിൽ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോൾ കുറേപ്പേർക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തിൽ വരുന്നു. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും’’– സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ പ്രതികരിച്ചു.