ലീഗിനു നേതൃത്വം നൽകുന്ന നേതാവിനെ വിമർശിക്കരുതെന്ന് വീട്ടിൽ ഇരുന്നു പറഞ്ഞാൽ മതിയെന്ന് എൻ.എൻ.കൃഷ്ണദാസ്. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറ്റണമെന്നും കൃഷ്ണദാസ് പാലക്കാട്ട് പറഞ്ഞു. പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
‘‘സന്ദീപ് വാരിയർ സിപിഎമ്മിനു വലിയ സംഭവമല്ല. ഹൂ കെയർ ഓഫ് ഇറ്റ് ? ബിജെപിയില്‍ നിന്നും കേണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാരിയര്‍ ഇപ്പോഴും ആര്‍എസ്എസുകാരനാണ്. അദ്ദേഹം കാര്യാലയത്തിനു സ്ഥലം നല്‍കുന്നതില്‍ അദ്ഭുതമില്ല. ’’ – കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണദാസിന്റെ അഭിപ്രായപ്രകടനം. സമസ്തയുടെ രണ്ടു വിഭാഗങ്ങളുടെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന പരസ്യവാര്‍ത്താപേജ് ഉണ്ടാക്കിയ വിവാദത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ സിപിഎം പരസ്യമായ നിലപാട് സ്വീകരിച്ചിരിക്കയാണ്. അദ്ദേഹത്തെ ആത്മീയ നേതാവായല്ല രാഷ്ട്രീയനേതാവ് എന്ന നിലയിലാണ് വിമര്‍ശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പ്രതികരിച്ചിട്ടുണ്ട്.