പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ താൻ നടത്തിയ ഭരണഘടനാ വിമർശന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പോലീസ് അന്വേഷിച്ച റിപ്പോർട്ട് കോടതി തള്ളുകയും തുടരന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ശരിവെക്കുകയും ചെയ്തത് വീണ്ടും സജിചെറിയാന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു . പ്രസംഗത്തിൽ അവഹേളനം ഇല്ലെന്ന പോലീസിന്റെ കണ്ടെത്തൽ ഹൈക്കോടതി തള്ളി.
സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. നേരത്തെ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസഭയിൽ നിന്ന് സജി ചെറിയാന് രാജി വെക്കേണ്ടി വന്നിരുന്നു. പിന്നീട് പൊലീസ് അേേന്വഷണറിപ്പോര്‍ട്ട് അനുകൂലമാണെന്നതിന്റെ ബലത്തില്‍ സജിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. പൊലീസന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതി തള്ളുകയും പുതിയ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തതോടെ സജിയുടെ മന്ത്രിസ്ഥാനം വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യമുണ്ട്.