ഇ.പി.ജയരാജന്‍ എഴുതിയ പുസ്തകത്തിലെ ഭാഗങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ സിപിഎമ്മിനെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗവും പാര്‍ടിക്കെതിരെ ചമച്ച വാര്‍ത്തയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇ.പി. പറയുന്നത് എല്ലാവരും കേട്ടതാണല്ലോ എന്നും അതിനപ്പുറം പിന്നെ വാര്‍ത്തയെന്തെന്നും ഗോവിന്ദന്‍ ചോദിച്ചു. ജയരാജന്‍ അറിയാതെ അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്ത വന്നതാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ തന്നെ പറഞ്ഞതില്‍ അപ്പുറം പാര്‍ടിക്ക് വേറെ നിലപാടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.