മുൻ എംഎൽഎയും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ അയിഷ പോറ്റി രാഷ്‌ട്രീയം വിടുന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷററുമാണ് അയിഷ പോറ്റി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ് അയിഷ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു . കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇവർ. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ നിൽക്കാനാവില്ല. ഓടി നടന്ന് ചെയ്യാൻ കഴിയുന്നവർ തുടരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു.
പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന് കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന അയിഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകൽച്ചയിലാണ്. സമ്മേളനത്തിന്റെ രണ്ടാം ദിവസമെങ്കിലും അയിഷ പങ്കെടുക്കുമെന്ന് കരുതിയെങ്കിലും എത്തിയിരുന്നില്ല.
അതേസമയം, പാര്‍ടിയുടെ അവഗണന കാരണമാണ് അയിഷ പോറ്റി പാര്‍ടിയില്‍ നിര്‍ജ്ജീവമായത് എന്ന ആരോപണം കൊല്ലം ജില്ലയില്‍ പാര്‍ടി പ്രവര്‍ത്തകതലത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് അയിഷ പോറ്റി നിഷധിച്ചിട്ടുണ്ട്. മൂന്നുതവണ എംഎൽഎ ആയ അയിഷ പോറ്റിയെ സ്‌പീക്കർ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്ക് പരിഗണിക്കാതിരുന്നത് മാത്രമല്ല, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയതും അകൽച്ചയ്‌ക്ക് കാരണമായി എന്നൊക്കെ ആണ് ആരോപണം.