ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഐ(എം) ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭ എംപി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമാണെന്ന് പാർട്ടി ചൊവ്വാഴ്ച അറിയിച്ചു. 72 കാരനായ യെച്ചൂരിയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി ൽ ഓഗസ്റ്റ് 19 ന് ആണ് പ്രവേശിപ്പിച്ചത് .പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇപ്പോള്‍ സ്ഥിതി ഗുരുതരമാണെന്നും ഒരു സംഘം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ നില സൂക്ഷ്മനിരീക്ഷണം നടത്തിവരികയാണെന്നും സിപിഎം സമൂഹമാധ്യമമായ എക്‌സില്‍ എഴുതിയ കുറിപ്പില്‍ അറിയിച്ചു. യെച്ചൂരിക്ക് കൃത്രി്മ ശ്വാസോച്ഛ്വാസത്തിന്റെ പിന്തുണ നല്‍കുന്നുണ്ടെന്നും പറയുന്നു.
2015-ലാണ് പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്.