തൃശ്ശൂര്‍ ജില്ലയില്‍ ബിജെപിയുടെ വന്‍ അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു. സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്‌ക്ക് ആദ്യ അംഗത്വം നല്‍കിയാണ് ബിജെപി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു.
തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ മോഹന്‍ സിത്താരയ്‌ക്ക് അംഗത്വം നൽകി. ജില്ലയിൽ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.