Categories
kerala

അജിത്കുമാറിനെ മാറ്റാതെ, ഡിജിപി തല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഉടന്‍ നടപടിയെടുക്കാതെ, ഇദ്ദേഹത്തിനെതിരായ പരാതികള്‍ അന്വേഷിക്കാനായി ഡി.ജി.പി. ഉള്‍പ്പെട്ട ഉന്നത പൊലീസ് സംഘത്തിന് രൂപം നല്‍കി സര്‍ക്കാര്‍ ഉത്തരവ്.
എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

thepoliticaleditor

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

ഒരു പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം രാത്രി വൈകിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനം പുറത്തുവിട്ടത്. എം.ആര്‍. അജിത്കുമാറിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉടനടി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെതിരായിരുന്നു ചില ആലോചനകള്‍.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick