സിനിമാ ലോകത്തെ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണീ തീരുമാനം. സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ:
ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി , എസ്. അജീത ബീഗം – ഡിഐജി , മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്, ജി. പൂങ്കുഴലി – എഐജി- കോസ്റ്റല്‍ പോലീസ്, ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ -കേരള പോലീസ് അക്കാദമി, അജിത്ത് .വി. എഐജി- ലോ&ഓര്‍ഡർ , എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി കൂടി ഇടപെടുന്ന സ്ഥിതി വരുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന അവസ്ഥ വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവും നിയമോപദേശവും ആണ് സര്‍ക്കാര്‍ തിരക്കിട്ട് ഉന്നത പോലീസ് അന്വേഷകസംഘത്തെ പ്രഖ്യാപിച്ചതിനു പിന്നിലെന്നാണ് നിഗമനം. ഒപ്പം ഇടതുപക്ഷവൃത്തങ്ങളില്‍ നിന്നുള്‍പ്പെടെ കേരളീയ സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വലിയ സമ്മര്‍ദ്ദവും സര്‍ക്കാരിനെ കാര്യമായെന്തെങ്കിലും നടപടിക്ക് നിര്‍ബന്ധിതമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
്അന്വേഷണ സംഘം എന്താണ് അന്വേഷിക്കാന്‍ പോകുന്നത് എന്ന ചര്‍ച്ച ഇപ്പോള്‍ സജീവമായിട്ടുണ്ട്. ഹേമ കമ്മിറ്റിക്കു മുമ്പാകെ പരാതിപ്പെട്ട വനിതകളെ വീണ്ടും വിളിച്ചു വരുത്തി പരാതി എഴുതിവാങ്ങുവാനാണോ നീക്കമെന്ന് സംശയം ഉന്നയിക്കുന്നുണ്ട്. അതല്ല ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന പരാതികളും മൊഴികളും പരിഗണിക്കാതെ, ഇനി പുതിയതായി വരുന്ന പരാതികള്‍ മാത്രം അന്വേഷണവിധേയമാക്കാനാണോ സംഘം രൂപീകരിക്കപ്പെട്ടത് എന്ന കാര്യവും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.