മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകുന്ന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പരസ്യമായി നിഷേധിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിന്റെ കാര്യത്തിൽ സുതാര്യത വേണമെന്നും ചെന്നിത്തല ഡൽഹിയിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
സുധാകരൻ ചെന്നിത്തലയെ വിമർശിച്ച് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത് . അത് നിലനിൽക്കെയാണ് വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് ചെന്നിത്തല ആവർത്തിക്കുന്നത്.