മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഒരു കോടി രൂപ നല്‍കി. ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു കൈമാറി. ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും ലൈബ്രേറിയന്മാരും ലൈബ്രറികളും വിഹിതമായി സംഭാവന ചെയ്ത തുകയാണ് ആദ്യഘട്ടമായി നല്‍കിയത്.
കേരളത്തിലെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ 13 വീടുകളും പുനരധിവാസ കേന്ദ്രത്തില്‍ ലൈബ്രറിയും നിര്‍മിച്ചു നല്‍കും. നിലവില്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റീഡിംഗ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനത്തിനായി ഗ്രന്ഥശാലകളില്‍ രൂപീകരിച്ച അക്ഷരസേന അംഗങ്ങള്‍ ദുരന്തമുഖത്തും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സജീവമാണ്.