കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. പൊതുജന സമ്മർദവും സംസ്ഥാന അധികാരികൾ തെറ്റായി കൈകാര്യം ചെയ്യുന്നുവെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
രാജ്യത്തെ ഞെട്ടിച്ച ബലാല്‍സംഗ-കൊലപാതക സംഭവം വ്യാപകമായ പ്രതിഷേധമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. അന്വേഷണം സിബിഐ ഏറ്റെടുത്തുവെങ്കിലും പ്രതിഷേധം കുറഞ്ഞിട്ടില്ല. കൊലപാതകത്തില്‍ ആശുപത്രിയിലെ ഒരു സിവിക് വളണ്ടിയര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ നടന്നത് കൂട്ടബലാല്‍സംഗമാണ് നടന്നിരിക്കുന്നതെന്നാണ് ഇരയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം അവർ ആവശ്യപ്പെടുന്നു.