നൊബേൽ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വക്കർ-ഉസ്-സമാൻ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു . മുഹമ്മദ് യൂനസിനെ ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിൻ്റെ തലവനായി ചൊവ്വാഴ്ച നിയമിച്ചതായി പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. “എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ്” കെട്ടിപ്പടുക്കണമെന്ന് മോചിതയായ ഉടൻ തന്നെ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ പ്രസ്താവനയിൽ പറഞ്ഞു.
ബംഗ്ലാദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും “അനിവാര്യമല്ലാത്ത” ജീവനക്കാരെ തിരിച്ചുവിളിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് അനിവാര്യരല്ലാത്ത ജീവനക്കാരും കുടുംബങ്ങളും മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എല്ലാ നയതന്ത്രജ്ഞരും ഹൈക്കമ്മീഷനിൽ തന്നെ തുടരുന്നുണ്ടെന്നും ഹൈക്കമ്മീഷൻ പ്രവർത്തനക്ഷമമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.