കൊല്ലം എം.എല്‍.എ. കൂടിയായ നടന്‍ മുകേഷിനെതിരെ ഒന്നിലധികം ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഹേമകമ്മിറ്റി റിപ്പോര്‍്ട്ടിനെത്തുടര്‍ന്നുണ്ടായിട്ടുള്ള വിവാദങ്ങളില്‍ രാഷ്ട്രീയമായ വഴിത്തിരിവിനും സാഹചര്യമൊരുങ്ങുന്നു. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ ആവശ്യം ഉയര്‍ത്തുന്നവരില്‍ സിപിഎം പ്രവര്‍ത്തകരും സൈബര്‍ മേഖലയിലെ സിപിഎം അനുകൂല കേന്ദ്രങ്ങളുമുണ്ട്.
കൊല്ലത്തെ സിപിഎം പ്രവര്‍ത്തകര്‍ മുകേഷിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. മുകേഷ് സിപിഎമ്മിനു വേണ്ടി ഒരു നേട്ടവും ഉണ്ടാക്കയിട്ടില്ലെന്നും ഒരു പണിയും എടുക്കാറില്ലെന്നും ഇപ്പോഴത്തെ വിവാദത്തില്‍ പാര്‍ടിയുടെ മുഖം വികൃതമാകും മുമ്പേ രാജി വെക്കുന്നതാണ് നല്ലതെന്നും കൊല്ലത്തെ പല സിപിഎം സഹയാത്രികരും നിലപാട് എടുക്കുന്നുണ്ട്.
അതേസമയം സിപിഐയും മുകേഷ് രാജിവെക്കണമെന്ന വികാരം പങ്കുവെക്കുന്നു. പാര്‍ടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ദേശീയ നേതാവ് ആനി രാജ ഇക്കാര്യം പരസ്യമായി ഇന്ന് ആവശ്യപ്പെട്ടത് വ്യക്തമായ സൂചന നല്‍കുന്നു.
ചലച്ചിത്രനയ രൂപീകരണ സമിതി അംഗമായ മുകേഷിനെ ആ സമിതിയില്‍ നിന്നും ഒഴിവാക്കി കൂടുതല്‍ ചര്‍ച്ചകള്‍ ഒഴിവാക്കി മുകേഷിനെതിരായ രാജി ആവശ്യം തണുപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു എന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പാര്‍ടി തീരുമാനിച്ചിട്ടില്ല.
നേരത്തെ ലൈംഗികാരോപണം നേരിട്ട കോണ്‍ഗ്രസ് എം.എല്‍.എ.മാരായ എം.വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ സ്ഥാനം രാജിവെച്ചിട്ടില്ലാത്തത് ചൂണ്ടിക്കാട്ടി മുകേഷിന്റെ കാര്യത്തില്‍ ഇത്തരം രാജി ആവശ്യം അംസബന്ധമാണെന്ന് സിപിഎം നേതാക്കള്‍ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. മുകേഷിന് മാത്രമായി മറ്റൊരു ധാര്‍മികതയുണ്ടോ എന്ന ചോദ്യം സിപിഎം കേന്ദ്രങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.