Categories
kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു…മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട കണക്കുകൾ ഇതാ

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ ദുരന്തഭൂമിയില്‍ ദുരിതാശ്വാസം എത്തിക്കാനും ജനതയുടെ കണ്ണീരൊപ്പാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. വയനാട്ടുകാരെ ചേര്‍ത്തു പിടിക്കുന്നവരില്‍ മലയാളികള്‍ മാത്രമല്ല ഇതരസംസ്ഥാനക്കാരും ഉണ്ടെന്നത് കാരുണ്യത്തിന്റെ കൈകള്‍ സാഹോദര്യത്തിന്റെ ഗാഥകളായി മാറുന്നുവെന്ന് തെളിയിക്കുന്നു.

വ്യക്തികളും സംഘടനകളും സംഭാവന നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കനത്ത തുകകള്‍ തന്നെ സംഭാവനയായി നല്‍കിത്തുടങ്ങി. സിപിഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന ഘടകങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. കെ.ടി.ജലീല്‍ എം.എല്‍.എ തന്റെ മകളുടെ വിവാഹത്തിനായി നീക്കി വെച്ചതില്‍ 5 ലക്ഷം രൂപ നല്‍കി. എം.എം.ഹസ്സന്‍ തന്റെ എം.എല്‍.എ. പെന്‍ഷന്‍ ഒരു മാസത്തെ തുക സംഭാവന നല്‍കിയിട്ടുണ്ട്.

thepoliticaleditor
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍

ചലച്ചിത്ര താരങ്ങള്‍:

കമല്‍ ഹാസന്‍ 25 ലക്ഷം രൂപ

മമ്മൂട്ടി 20 ലക്ഷം രൂപ

സൂര്യ 25 ലക്ഷം രൂപ

ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ

ദുൽഖർ സൽമാൻ 15 ലക്ഷം രൂപ

കാര്‍ത്തി 15 ലക്ഷം രൂപ

ജ്യോതിക 10 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ

ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപ

സിപിഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ

തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ

കെ.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ

തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ

കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപ

കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ

ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെന്‍ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുക 2,20,000 രൂപ

കല്‍പ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപ

തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ

മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപ

സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ

കിറ്റ്സ് 31,000 രൂപ

പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ

കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick