നേരിട്ട് ബിജെപിയില്‍ ചേരുന്നതിനു പകരം, സ്വന്തമായി ആദ്യം രാഷ്ട്രീയപാര്‍ടി രൂപീകരിക്കുകയും പിന്നീട് ബിജെപിയുമായി സഖ്യമാകുകയും ചെയ്യുക എന്ന തന്ത്രവുമായി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍. തന്നെ അപമാനിച്ച് മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ജെ.എം.എം. പാര്‍ടിയില്‍ നിന്നും രാജിവെച്ച സോറന്‍ താന്‍ മൂന്നു വഴികള്‍ തിരഞ്ഞെടുത്തേക്കാമെന്ന് സൂചിപ്പിച്ചിരുന്നു. അതിലൊന്ന് ബിജെപിയില്‍ ചേരുക എന്നതും മറ്റൊന്ന് പുതിയ പാര്‍ടി രൂപീകരിക്കുക എന്നതുമായിരുന്നു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ പാർട്ടി ഉണ്ടാക്കും, വഴിയിൽ ഒരു നല്ല സുഹൃത്തിനെ കണ്ടുമുട്ടിയാൽ അവർക്കൊപ്പം മുന്നോട്ട് പോകും.”- ഭാവി സഖ്യങ്ങളുടെ സാധ്യത ചമ്പായി സോറൻ മാധ്യമപ്രവർത്തകരോട് തുറന്ന് പറഞ്ഞു.